ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെതിരെയുള്ള ഇപി ജയരാജന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നത് സിപിഎമ്മിന്റെ നയമല്ല. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
സിപിഎമ്മിലെ നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പിസി ജോര്‍ജ്ജ് മൂന്ന് എം.എല്‍.എമാരുമായി തന്നെ സമീപിച്ചെന്നും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെന്നുമായിരുന്നു ഇപി ജയരാജന്റെ മറുപടി.
ഇതിന്റെ വാസ്തവമറിയാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനുനേരെ പിസി ജോര്‍ജ്ജ് അസഭ്യവര്‍ഷം ചൊരിഞ്ഞതോടെ വിഷയം കൂടുതല്‍ വിവാദമായി. ഇതിനിടയിലാണ് ഇപി ജയരാജന്‍ പറഞ്ഞത് വാസ്തവമാണെന്ന പ്രസ്താവനയുമായി കോടിയേരി രംഗത്തെത്തിയത്.
Keywords: Thiruvananthapuram, Kerala, Kodiyeri Balakrishnan, E.P Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

