സോളാര്‍ കേസ്: മുഖ്യമന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവെച്ചൊഴിയണം- കോടിയേരി
Oct 10, 2013, 09:20 IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തു എന്ന കാര്യം ഹൈക്കോടതി മുമ്പാകെ അഡ്വക്കറ്റ് ജനറല്‍ വെളിപ്പെടുത്തിയതോടുകൂടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒരു നിമിഷം വൈകാതെ രാജിവെച്ചൊഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണമെന്നും സി.പി.എം. പോളിറ്റ്ബ്യൂറോ മെമ്പറും പ്രതിപക്ഷ ഉപനേതാവുമായി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഫേസ് ബുക്ക് പേജിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രതിയാണെന്ന് കരുതുന്നയാളെയാണ് സാധാരണ ചോദ്യം ചെയ്യാറുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ലഭിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ശ്രീധരന്‍നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പ്രതിയാണെന്ന് കരുതുന്ന ഒരു വ്യക്തിയായി മാറിക്കഴിഞ്ഞു.
അന്വേഷണ സംഘം തന്നെ ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് ഈ കേസ് അട്ടിമറിക്കപ്പെടാനാണ് പോവുന്നത്. അതുകൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറിക്കൊടുക്കണം. ഇനിയുള്ള ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന്റെ മേല്‍ മുഖ്യമന്ത്രിയെ പ്രതിലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദമാണ് ഉണ്ടാവാന്‍ പോവുന്നത്. അത് ഈ കേസിന്റെ അന്വേഷണ പ്രക്രിയയെ തന്നെ തകിടം മറിക്കും - കോടിയേരി ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ, പോലീസ് അന്വേഷണസംഘം കേസിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നത്. ഈ അസാധാരണമായ സാഹചര്യം ഉടലെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇനിയും മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തുടരുന്ന ഓരോ നിമിഷവും കേരളത്തിന് അപമാനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Also read:
കന്നുകാലികളെ കടത്തുകയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി, 5 പേരെ മര്‍ദിച്ചു; ഒരാളുടെ നില ഗുരുതരം
Keywords: Oommen Chandy, Kodiyeri Balakrishnan, Chief Minister, Kerala, Facebook, Kodiyeri demands CM's resignation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രതിയാണെന്ന് കരുതുന്നയാളെയാണ് സാധാരണ ചോദ്യം ചെയ്യാറുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ലഭിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ശ്രീധരന്‍നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പ്രതിയാണെന്ന് കരുതുന്ന ഒരു വ്യക്തിയായി മാറിക്കഴിഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ, പോലീസ് അന്വേഷണസംഘം കേസിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നത്. ഈ അസാധാരണമായ സാഹചര്യം ഉടലെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇനിയും മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തുടരുന്ന ഓരോ നിമിഷവും കേരളത്തിന് അപമാനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Also read:
കന്നുകാലികളെ കടത്തുകയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി, 5 പേരെ മര്‍ദിച്ചു; ഒരാളുടെ നില ഗുരുതരം
Keywords: Oommen Chandy, Kodiyeri Balakrishnan, Chief Minister, Kerala, Facebook, Kodiyeri demands CM's resignation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.