Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രടറി സ്ഥാനം ഒഴിയും; വിദഗ്ദ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും
Aug 28, 2022, 13:01 IST
തിരുവനന്തപുരം: (www.kvartha.com) മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രടറി സ്ഥാനം ഒഴിയും. അനാരോഗ്യത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തിങ്കളാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഫ് ളാറ്റിലെത്തി സന്ദര്‍ശിച്ചു. സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി, പൊളിറ്റ് ബ്യൂറോ (PB) അംഗം എം എ ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രടേറിയറ്റ് യോഗം ഞായറാഴ്ച ചേര്‍ന്നിരുന്നു.
സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. ഇതിനുശേഷം കോടിയേരി ഒഴിയുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപോര്‍ട്. കോടിയേരിക്കു പകരം ആരെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാര്‍ടിയാണ്. നേരത്തേ ചികിത്സാര്‍ഥം അദ്ദേഹം അവധിയെടുത്തപ്പോള്‍ ചുമതല താല്‍കാലികമായി എ വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വേണോയെന്ന് പിബി യോഗം തീരുമാനിക്കും.
രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രടേറിയറ്റ്, സംസ്ഥാന കമിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിര്‍വഹിക്കുകയും ചെയ്തിരുന്നു.
Keywords: Kodiyeri Balakrishnan to step down as CPM State Secretary, Thiruvananthapuram, News, Politics, CPM, Kodiyeri Balakrishnan, Treatment, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.