സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയത് ഹൈകോടതി ഉത്തരവ് അനുസരിച്ചെന്ന് കോടിയേരി
Jan 21, 2022, 21:23 IST
തൃശൂര്‍: (www.kvartha.com 21.01.2022) സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയത് ഹൈകോടതി ഉത്തരവ് അനുസരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈകോടതി ഉത്തരവിറക്കിയത് സിപിഎമിന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തൃശൂര്‍ ജില്ലാ സമ്മേളനം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ഹൈകോടതി നിര്‍ദേശത്തിനു പിന്നാലെ ശനിയാഴ്ച വരെ നടക്കേണ്ടിയിരുന്ന സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
Keywords: Kodiyeri Balakrishnan on High Court interim order which ban public gathering at Kasaragod, Thrissur, News, High Court of Kerala, Kodiyeri Balakrishnan, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.