Media Award | കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം മീഡിയ വണ്‍ കോഴിക്കോട് ബ്യൂറോ സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് ഷിദ ജഗത്തിന്
Dec 20, 2023, 18:18 IST
കണ്ണൂര്‍: (KVARTHA) തലശ്ശേരി പ്രസ്ഫോറം പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറി തലശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് ഏര്‍പെടുത്തിയ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം മീഡിയ വണ്‍ കോഴിക്കോട് ബ്യൂറോ സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് ഷിദ ജഗത്തിന്.
ഫെബ്രുവരി ഏഴിന് ടെലികാസ്റ്റ് ചെയ്ത 'ജീവനില്‍ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങള്‍' എന്ന വാര്‍ത്തയാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, തലശ്ശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
25ന് പകല്‍ 12ന് തലശ്ശേരി ലയണ്‍സ് ക്ലബ് ഹാളില്‍ ചേരുന്ന മാധ്യമപ്രവര്‍ത്തക കുടുംബസംഗമത്തില്‍ മുന്‍ മന്ത്രി ഇ പി ജയരാജന്‍ പുരസ്‌കാരം സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന മാധ്യമപുരസ്‌കാരം, നവകേരള പുരസ്‌കാരം ഉള്‍പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച ഷിദ ജഗത്ത് കോഴിക്കോട് ചെറുകുളത്തൂര്‍ സ്വദേശിയാണ്. ഭര്‍ത്താവ്: ജഗത്ത് ലാല്‍ (ദേശാഭിമാനി സീനിയര്‍ ഫോടോഗ്രാഫര്‍). മക്കള്‍: ഷാവേസ് ലാല്‍, സഫ്ദര്‍ ലാല്‍ (വിദ്യാര്‍ഥികള്‍).
വാര്‍ത്താസമ്മേളനത്തില്‍ കാരായിചന്ദ്രശേഖരന്‍, നവാസ് മേത്തര്‍, പി ദിനേശന്‍, അനീഷ് പാതിരിയാട്, കെ പി ഷീജിത്ത്, ബാങ്ക് സെക്രടറി എം ഒ റോസ്ലി, വൈസ് പ്രസിഡന്റ് എന്‍ ബിജു, ഡയരക്ടര്‍ പി വി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.