സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരിക്ക് തന്നെ; ബേബിയും ജയരാജനും ഗോവിന്ദനും ഔട്ട്

 


ആലപ്പുഴ: (www.kvartha.com 21/02/2015) സിപിഎം സംസ്ഥാന സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ, പാര്‍ട്ടിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി റിപോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ധാരണയായതായി ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായതെന്നും റിപോര്‍ട്ടുണ്ട്.

നേരത്തെ തന്നെ കോടിയേരി ബാലകൃഷ്ണന്റെ പേര്  ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നരീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച സംസ്ഥാന സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. വെള്ളിയാഴ്ച  രാത്രിയും ശനിയാഴ്ച രാവിലെയുമായി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് കോടിയേരിയെ സെക്രട്ടറിയാക്കാന്‍ ധാരണയായത്. പിണറായി വിജയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള പിബി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് വിവരം.

ഏറെക്കാലമായി സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും സജീവമായിരുന്നു. കോടിയേരിക്കൊപ്പം എം വി ഗോവിന്ദന്‍, എം എ ബേബി, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ കാലം പിബി അംഗമായി തുടരുന്ന കോടിയേരിയെ സെക്രട്ടറിയാക്കുന്നതിനോടാണ് കേന്ദ്രനേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും അനുകൂല നിലപാട് ഉണ്ടായതോടെയാണ് കോടിയേരിക്ക് പദവി ലഭിച്ചത്.

കേരളത്തില്‍ നിന്ന് ഇപ്പോള്‍ മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. സ്ഥാനമൊഴിയുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കൂടാതെ എംഎ ബേബിയും കോടിയേരിയുമാണ് അത്. എന്നാല്‍ എംഎ ബേബിക്ക് സെക്രട്ടറി സ്ഥാനം കിട്ടില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരിക്ക് തന്നെ; ബേബിയും ജയരാജനും ഗോവിന്ദനും ഔട്ട്
കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിയും അതിന് ശേഷം നിയമസഭയില്‍ ഹാജരാകാതെ രാജി സന്നദ്ധത അറിയിച്ചതുമെല്ലാം ബേബിക്ക് തിരിച്ചടിയായി. പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ റിപോര്‍ട്ടിലും ബേബിക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവായ കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്റെ വിശ്വസ്തനാണ്. അതേ സമയം പാര്‍ട്ടിയില്‍ വിഎസിനോട് അനുനയ രീതിയില്‍ സംസാരിക്കാന്‍  അടുപ്പമുള്ള വ്യക്തിയാണ് കോടിയേരി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പാലുമായി സൊസൈറ്റിയിലേക്ക് പോകവെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു
Keywords:  Kodiyeri Balakrishnan may be CPM's new state secretary: Report, Alappuzha, CPM, Conference, Channel, M.A Baby, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia