വളവന്നൂരില്‍ ഹംസക്കുട്ടിയുടെ കൊലപാതകം ആസൂത്രിതം
വളാഞ്ചേരി: (www.kvartha.com 05.06.2016) സ്വന്തം കോട്ടയെന്ന് ലീഗുകാര്‍ പറയുന്ന മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ അടിത്തറ തകര്‍ന്നു തുടങ്ങിയെന്നതിന്റെ സൂചനയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ലീഗിന്റെ പരാജയത്തിന്റെ പരിഭ്രാന്തരായാണ് അവര്‍ അക്രമം നടത്തുന്നത്. വളവന്നൂരില്‍ ഹംസക്കുട്ടിയുടെ കൊലപാതകം ലീഗുകാര്‍ ആസൂത്രിതമായി നടത്തിയതാണ്. സംഭവത്തിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സി പി എം നേതൃത്വത്തില്‍ വളവന്നൂര്‍ ടി പി എം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും ഹംസക്കുട്ടി അനുസ്മരണസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മുസ്‌ലീങ്ങളും ലീഗല്ലെന്ന് ലീഗുകാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ഹംസക്കുട്ടിയെ ഇല്ലാതാക്കിയാല്‍ ആയിരം ഹംസക്കുട്ടിമാര്‍ ഇനിയുമുണ്ടാകും. ഹംസക്കുട്ടിയുടെ കുടുംബത്തോടൊപ്പം എന്നും എല്‍ ഡി എഫ് പ്രവര്‍ത്തകരുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Keywords: Malappuram, Kerala, Kodiyeri Balakrishnan, CPM, LDF, Muslim-League, IUML, Assembly Election, Foundation, Crashed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.