ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.06.2016) പോലീസ് തലപ്പത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയത് നിയമാനുസൃതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ക്രമസമാധാനപാലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ സര്‍ക്കാര്‍ വന്നാല്‍ നേരത്തെയുണ്ടായ ഓഫീസര്‍മാരെ പരിശോധിച്ച് അനുയോജ്യരെ നിയമിക്കുക പതിവാണെന്നും കോടിയേരി പറഞ്ഞു.
പിണറായിയില്‍ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞും വാഹനം കയറ്റിയും കൊലപ്പെടുത്തിയ ചേരിക്കലിലെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചതിലൂടെ മുന്‍ സര്‍ക്കാറിന്റെ തെറ്റ് തിരുത്തുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.
കേരളാ പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ ജിഷാ സംഭവവും പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടപകടവും പോലീസിന്റെ നിരുത്തരവാദ സമീപനമാണ് കാണുന്നത്.
മനുഷ്യാവകാശ കമീഷന്‍തന്നെ പോലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയിരുന്നു.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ മാറ്റം വരുത്തുക സാധാരണയാണെന്നും കോടിയേരി പറഞ്ഞു.
പിണറായിയില്‍ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞും വാഹനം കയറ്റിയും കൊലപ്പെടുത്തിയ ചേരിക്കലിലെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചതിലൂടെ മുന്‍ സര്‍ക്കാറിന്റെ തെറ്റ് തിരുത്തുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.
കേരളാ പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ ജിഷാ സംഭവവും പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടപകടവും പോലീസിന്റെ നിരുത്തരവാദ സമീപനമാണ് കാണുന്നത്.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ മാറ്റം വരുത്തുക സാധാരണയാണെന്നും കോടിയേരി പറഞ്ഞു.
Keywords: Kannur, Kerala, Bineesh Kodiyeri, Pinarayi vijayan, Police, CPM, LDF, Government, RSS, BJP, Pinarayi, DGP.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

