Political Leaders | രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് അപൂര്‍വ സൗഹൃദം കാത്തുസൂക്ഷിച്ച കോടിയേരിയും ഉമ്മന്‍ ചാണ്ടിയും; നിറഞ്ഞ ചിരി മായ്ച്ചത് ഒരേ രോഗം
Jul 20, 2023, 23:03 IST
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയായ വേളയില്‍ രാഷ്ട്രീയ എതിരാളിയായ ഉമ്മന്‍ചാണ്ടിയോട് നിര്‍ദയവും ക്രൂരവുമായി പെരുമാറിയ സിപിഎമില്‍ വ്യക്തിപരമായ ആരോപണ ശരങ്ങള്‍ എയ്യാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പെടെയുളളവര്‍ നിയമസഭയിലും പുറത്തും മത്സരിച്ചപ്പോള്‍ അതില്‍ നിന്നും വിട്ടുനിന്ന് യുഡിഎഫ് സര്‍കാരിന്റെ നായകനെന്ന നിലയില്‍ രാഷ്ട്രീയവിമര്‍ശനം നടത്തിയ നേതാവായിരുന്നു കോടിയേരി.
ഇതിനു പിന്നില്‍ എന്തൊക്കെ കാരണങ്ങള്‍ പാര്‍ടി പറഞ്ഞാലും സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ക്കുപോലും അത് ഇന്നും ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈയില്‍ നിന്നും ധൃതിപിടിച്ച് കണ്ണൂരിലേക്ക്കൊണ്ടുവരികയും മണിക്കൂറുകള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കുകയുമായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ എതിര്‍പാളയങ്ങളില്‍ നിന്നും പേരാടുന്ന പാര്‍ടികളിലായിരുന്നിട്ടും വ്യക്തിപരമായി കോടിയേരിയോട് മാത്രമല്ല സിപിഎമിലെ മിക്ക നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിച്ച നേതാക്കളിലൊരാളായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന രാഷ്ട്രീയത്തിലെ കുലീനത പുലര്‍ത്തിയിരുന്ന ഇരുനേതാക്കളും തമ്മിലുളള മാനസികമായ ഇഴയടുപ്പവും അത്രമാത്രം ശക്തമായിരുന്നു.
കേരളരാഷ്ട്രീയത്തില്‍ എതിരാളികളോടു പോലും നിറഞ്ഞ ചിരിയോടെ മാത്രം സംസാരിച്ച രണ്ടു നേതാക്കളെന്ന സാമ്യവും ഇരുവര്‍ക്കുമുണ്ടായിരുന്നു. ഇരുപാര്‍ടികളിലും സൗമ്യരായ നേതാക്കളായിരുന്നു ഇരുവരും.
സിപിഎം മുന്‍ സംസ്ഥാന സെക്രടറിയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നിലനിന്നത് ഇത്തരം അപൂര്‍വ സൗഹൃദങ്ങളിലൊന്നായിരുന്നു. അര്‍ബുദമെന്ന മാറാവ്യാധി പിടികൂടുകയും അതറിഞ്ഞുകൊണ്ടുതന്നെ പൊതുജീവിതത്തില്‍ സജീവമായവരുമാണ് ഇരുവരും. എന്നാല്‍ രോഗം പിടിമുറുക്കുമ്പോഴും അതൊന്നും പുറത്തേക്ക് കാണിക്കാതെ പൊതുരംഗത്ത് സജീവമായിരുന്നു ഇരു നേതാക്കളും.
കോടിയേരി മരിച്ചതിനുശേഷം ശാരീരിക അവശതകള്‍ മറന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ഉമ്മന്‍ ചാണ്ടി കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. അവശതകള്‍ക്കിടയില്‍ വന്നതിനെക്കുറിച്ച് അന്ന് സ്പീകര്‍ എഎന്‍ ശംസീര്‍ പറഞ്ഞപ്പോള്‍ ഇത് എന്റെ കൂടി കുടുംബമാണ്, ഇവിടെ വരാതിരിക്കാനാവില്ലല്ലോ എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അത്രയ്ക്ക് ദൃഢമായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം.
കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഉമ്മന്‍ചാണ്ടി അന്ന് വീട്ടില്‍ അല്‍പസമയം ചിലവഴിച്ചാണ് മടങ്ങിയത്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും കടുത്ത വിയോജിപ്പുള്ള സമയത്തും ഇരുവരും സൗഹൃദം നിലനിര്‍ത്തിയതായി കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിന് ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് സര്‍വകക്ഷിസംഘം ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ തിരുവനന്തപുരത്ത് പോയി.
നിയമസഭാ സമ്മേളനം നടക്കുന്ന സമയം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം കഴിഞ്ഞ് നില്‍ക്കുന്ന സമയം. മുഖ്യമന്ത്രിയെ ഞാന്‍ പിന്നെ കാണാം, നിങ്ങള്‍ പോയി കാണൂവെന്ന് എം എല്‍ എയായ കോടിയേരി പറഞ്ഞു. സംഘം മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ കോടിയേരി എവിടെയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യ ചോദ്യം. പിന്നീട് കാണാമെന്ന് പറഞ്ഞതായി അറിയിച്ചപ്പോള്‍ സെക്രടറി ആര്‍കെ ബാലകൃഷ്ണനെ അയച്ച് ഉമ്മന്‍ചാണ്ടി കോടിയേരിയെ വിളിപ്പിച്ചു.
കോടിയേരി ഉമ്മന്‍ചാണ്ടിയുടെ മുറിയിലേക്ക് വന്ന് ഇരുവരും വിഷയം സംസാരിച്ചതായി അന്ന് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നവര്‍ അനുസ്മരിച്ചു. ഒരു തവണ ഉമ്മന്‍ചാണ്ടി കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വന്ന് മടങ്ങുമ്പോള്‍ കോടിയേരിയുടെ വീട്ടില്‍ പോയി. വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തിരുന്നില്ല. ടാര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അന്ന് തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയായ വേളയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പെടെയുളളവര്‍ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായും കുടുംബാംഗങ്ങളെ പോലും കടന്നാക്രമിച്ചപ്പോള്‍ കോടിയേരി അതില്‍ നിന്നൊക്കെ വിട്ടു നിന്നു കുലീനമായ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ രാഷ്ട്രീയപരമായി ഉമ്മന്‍ചാണ്ടിയെയും സര്‍കാരിനെയും വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കോടിയേരിയുടെ അന്ത്യാനാളുകളില്‍ അമേരികയില്‍ ചികിത്സയ്ക്കു പോയപ്പോഴും ആത്മസുഹൃത്തിനെ നേരിട്ടു വിളിക്കുകയും അല്ലാത്തപ്പോള്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടും അസുഖ വിവരങ്ങള്‍ അറിയാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ ചിരിമാഞ്ഞദിനങ്ങളിലൊന്നായിരുന്നു കോടിയേരിയുടെ മരണവിവരം അറിഞ്ഞ നിമിഷം. രാഷ്ട്രീയ കേരളം ഒരേപോലെ സ്നേഹിച്ച നേതാക്കളായിട്ടും ഒരു ജനതയുടെ വികാരവായ്പ്പു മുഴുവന്‍ ഏറ്റുവാങ്ങാനുളള നിയോഗം കോടിയേരി ബാലകൃഷ്ണനുണ്ടായില്ല. തന്റെ കര്‍മ മണ്ഡലമായ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനായി കോടിയേരിയുടെ മൃതദേഹം വെച്ചതുമില്ല.

Keywords: Kodiyeri and Oommen Chandy maintained rare friendship beyond the fences of politics, Kannur, News, Politics, Kodiyeri Balakrishna, Oommen Chandy, Death, Funeral, Cancer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.