Kodiyeri | 'സര്‍കാരിനെ അട്ടിമറിക്കാന്‍ ആര്‍ എസ് എസ് ഓഫിസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു; രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു, വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കോടിയേരി'
Aug 18, 2022, 20:50 IST
തിരുവനന്തപുരം: (www.kvartha.com) സര്‍കാരിനെ അട്ടിമറിക്കാന്‍ ആര്‍ എസ് എസ് ഓഫിസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂന്ന് വര്‍ഷത്തെ അജന്‍ഡ വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരളത്തിലെ രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോഷ്യേറ്റ് പ്രൊഫസറായി നിയമിച്ച നടപടി മരവിപ്പിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍, മോദി ഭരണത്തിന്റെയും ബിജെപിയുടേയും ചട്ടുകമായി മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗവര്‍ണറെ ഉപയോഗിച്ച് സര്‍കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kodiyeri against RSS and Raj bhavan, Thiruvananthapuram, News, Office, Kodiyeri Balakrishnan, Allegation, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.