കൊടി സുനിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

 


ADVERTISEMENT

കൊടി സുനിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു
കോഴിക്കോട്: ടിപി വധക്കേസില്‍ അറസ്റ്റിലായ കൊടിസുനിയേയും സംഘത്തേയും 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസില്‍ നിന്ന് മജിസ്ട്രേട്ടിന്റെ വസതിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ട് മൂവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

 എന്നാല്‍ വൈദ്യപരിശോധനക്ക് ശേഷം മടങ്ങവെ തിക്കിലും തിരക്കിലുംപെട്ട് പ്രതി ഷാഫിക്ക് പരുക്കേറ്റെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കിര്‍മാണി മനോജിന്റെ കാലിന് പരുക്കേറ്റതിനെക്കുറിച്ചുള്ള വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. മുഖം മൂടി ധരിപ്പിച്ചാണ് ഇന്നും കൊടി സുനിയെ ഹാജരാക്കിയത്. 

കൊലയാളി സംഘത്തിലെ ഒരാള്‍ കൂടിയാണ്‌ ഇനി പിടിയിലാകാനുള്ളത്. ഷിനോജിനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. എന്നാല്‍ കൊലയുടെ സൂത്രധാരനായ കുഞ്ഞനന്തനെ കണ്ടെത്താന്‍ പോലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. കുഞ്ഞനന്തന്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെന്ന്‌ റിപോര്‍ട്ടുണ്ടായെങ്കിലും അതുണ്ടാകാത്തത് കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും സൂചനയാണ്‌.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Remanded, Kodi suni
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia