ടി പി വധം: ജയരാജനെതിരെ കൊടി സുനിയുടെ മൊഴി

 


ടി പി വധം: ജയരാജനെതിരെ കൊടി സുനിയുടെ മൊഴി
കോഴിക്കോട്: റവല്യൂഷണറി മാര്‍കിസിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊടി സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ടി പി വധക്കേസില്‍ പിടിയിലായ കൊടി സുനിയുടെ നിര്‍ണായക മൊഴിയാണ് ജയരാജനിലേക്ക് നീണ്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കൊടി സുനിയുടെ മൊഴിലുണ്ട്. നേരത്തെ കേസില്‍ പിടിയിലായ ടി കെ രജീഷിന്റേയും കെ സി രാമചന്ദ്രന്‍ന്റേയും മൊഴിയും ജയരാജന്റെ പങ്ക് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ 38 പേരുടെ പ്രതിപട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

പ്രധാന പ്രതികളെല്ലാം അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണം ഇനി ഗൂഢാലോചന നടത്തിയവരിലേക്ക് നീക്കാനാണ് പോലീസിന്റെ ശ്രമം. ടി.പി വധത്തോടെ സമ്മര്‍ദ്ദത്തിലായ സിപിഎമ്മിന് പ്രതികളുടെ മൊഴി കൂടുതല്‍ തിരിച്ചടിയാകും. ഷുക്കൂര്‍ വധകേസിലും നേരത്തേ പി. ജയരാജനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Keywords:  Kozhikode, T.P Chandrasekhar Murder Case, Kerala, P Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia