കൊടകര കുഴൽപണ കേസ്; ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പൊലീസ് റിപോർട് നൽകി

 


തൃശൂർ: (www.kvartha.com 02.08.2021) കൊടകര കുഴൽപണ കേസിൽ ബിജെപിക്കെതിരെ പൊലീസ് തെരഞ്ഞെടുപ്പ് കമീഷന് റിപോർട് നൽകി. ബി ജെ പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാവശ്യപെട്ടാണ് റിപോർട് നൽകിയത്.

ബി ജെ പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ്റെ മാർഗനിർദേശം ലംഘിച്ചുവെന്നും പൊലീസ് നൽകിയ റിപോർടിൽ പറയുന്നു.

കൊടകര കുഴൽപണ കേസ്; ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പൊലീസ് റിപോർട് നൽകി

കൊടകര കുഴൽപണ കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും 17 സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപെടെ 250 സാക്ഷികളുണ്ട്. കേസിലെ പ്രധാനപ്രതി ധർമരാജൻ ബി ജെ പി അനുഭാവിയും കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ബിജെപി നേതാക്കളുടെ നിർദേശ പ്രകാരം പാർടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Keywords:  News, Thrissur, Kerala, State, BJP, Police, Politics, Election Commission, Case, K Surendran, Kodakara case, Kodakara case; Police give report to Election Commission against BJP.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia