Arrested | 16 വയസുകാരിയെ കഴുത്തറത്തുകൊന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റിലായത് നിറതോക്കുമായി; സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്
May 11, 2024, 22:53 IST
കണ്ണൂര്‍: (KVARTHA) കുടകിനെ ഞെട്ടിച്ച അരുംകൊല ചെയ്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കുടക് ജില്ലയിലെ
സോമവാര്‍പേട്ടയില്‍ 16 വയസുകാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
അതേസമയം പ്രതി തൂങ്ങി മരിച്ചെന്ന നിലയില്‍ സമൂഹ മാധ്യങ്ങളില്‍ തെറ്റായ വാര്‍ത്ത പരന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് മലയാള മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ പ്രതിയെ പൊലീസ് വിദ്യര്‍ഥിനിയുടെ വീടിന് സമീപത്തുവെച്ച് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കൊലപാതകക്കേസിലെ പ്രതിയായ പ്രകാശുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനുശേഷമേ വിവാഹം നടത്താവൂ എന്ന് പൊലീസ് അറിയിച്ചതോടെ വിവാഹം മുടങ്ങി. ഇത് മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ ശനിയാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനാല്‍ തന്നെ പ്രതി വീണ്ടും ഇവിടെ എത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തുകയായിരുന്ന പ്രതിയെ പൊലീസ് ശനിയാഴ്ച പുലര്‍ചെയോടെ പിടികൂടുന്നത്.
കൊലപാതക സംഭവം നടന്നതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രതി തൂങ്ങിമരിച്ചെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു.
പ്രതിക്കൊപ്പം പരിശോധന നടത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തിന് 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ നിന്നും കൊലചെയ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ അറുത്തെടുത്ത തല കണ്ടെത്തി. സോമവാര്‍ പേട്ട താലൂക് സുര്‍ലബ്ബി ഗ്രാമത്തിലെ സുബ്രഹ് മണിയുടെ മകള്‍ മീനയെയാണ് വ്യാഴാഴ്ച വൈകുന്നേരം ഹമ്മിയാല ഗ്രാമത്തിലെ പ്രകാശ് എന്ന യുവാവ് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച എസ് എസ് എല്‍ സി പരീക്ഷാഫലം വന്ന് വിജയിയാണെന്ന് അറിഞ്ഞ് സന്തോഷിച്ചിരിക്കേ ആയിരുന്നു അക്രമവും മരണവും. വിദ്യാര്‍ഥിനിയെ കൊലചെയ്ത ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാവാത്തതിനാല്‍ മുടങ്ങുകയായിരുന്നു. ഇതിലുള്ള നിരാശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
Keywords: Kodagu: Murder case accused arrested, Kannur, News, Arrested, Murder Case Accused, Police, Probe, Girl, Press Meet, Gun, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.