Cable Accident | കേബിള്‍ അപകടം ആവര്‍ത്തിക്കുന്നു; കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് പരുക്ക്
Jun 4, 2023, 15:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കേബിള്‍ അപകടം ആവര്‍ത്തിക്കുന്നു. കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തില്‍ കഴുത്തിന് പരുക്കേറ്റത്.
എറണാകുളം ജില്ലയിലെ പറവൂര്‍ - വരാപ്പുഴ റൂടില്‍ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. മുന്നില്‍ പോയ ലോറി തട്ടിയതിനെ തുടര്‍ന്ന് താഴ്ന്ന കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്.
പ്രജീഷിന്റെ കഴുത്തിലും കയ്യിലും താഴ്ന്ന് കിടന്ന കേബിള്‍ വയറുകള്‍ കുടുങ്ങുകയായിരുന്നു. യുവാവ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും യുവാവ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Regional-News, Kochi, Cable, Cable Accident, Youth, Injured, Local-News, Kochi: Youth injured in cable accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

