Cable Accident | കേബിള്‍ അപകടം ആവര്‍ത്തിക്കുന്നു; കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് പരുക്ക്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കേബിള്‍ അപകടം  ആവര്‍ത്തിക്കുന്നു. കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തില്‍ കഴുത്തിന് പരുക്കേറ്റത്. 

എറണാകുളം ജില്ലയിലെ പറവൂര്‍ - വരാപ്പുഴ റൂടില്‍ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. മുന്നില്‍ പോയ ലോറി തട്ടിയതിനെ തുടര്‍ന്ന് താഴ്ന്ന കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്. 

പ്രജീഷിന്റെ കഴുത്തിലും കയ്യിലും താഴ്ന്ന് കിടന്ന കേബിള്‍ വയറുകള്‍ കുടുങ്ങുകയായിരുന്നു. യുവാവ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും യുവാവ് പറഞ്ഞു.

Aster_MIMS
Cable Accident | കേബിള്‍ അപകടം ആവര്‍ത്തിക്കുന്നു; കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് പരുക്ക്


Keywords:  News, Kerala, Kerala-News, Regional-News, Kochi, Cable, Cable Accident, Youth, Injured, Local-News, Kochi: Youth injured in cable accident. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia