Youth Injured | യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് അപകടം; യുവാവിന് സാരമായ പരുക്ക്

 


കൊച്ചി: (www.kvartha.com) യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവാവിന് സാരമായി പരുക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ നിധീഷിന് (35) ആണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച (08.08.2023) രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു നിധീഷ്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്നുവെന്നും അതാണ് അപകടത്തിന് കാരണമെന്നും ആര്‍പിഎഫ് അറിയിച്ചു.

Youth Injured | യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് അപകടം; യുവാവിന് സാരമായ പരുക്ക്


Keywords: News, Kerala, Kerala-News, Local-News, Regional-News, Kochi, Youth, Kannur Native, Aluva, Injured, Moving Train, Kochi: Youth injured by falling from moving train.  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia