Accidental Death | കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്കായി ഒരുക്കിയ വടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. സ്‌കൂടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷക്കായി റോഡില്‍ ഒരുക്കിയ വടമാണ് അപകടത്തിന് ഇടയാക്കിയത്.

ഞായറാഴ്ച (14.04.2024) രാത്രി 10 മണിയോടെ വളഞ്ഞമ്പലത്താണ് അപകടം ഉണ്ടായത്. കയര്‍ കഴുത്തില്‍ കുടുങ്ങി റോഡില്‍ തലയടിച്ചുവീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്ത് പൊലീസ് ഉള്‍പെടെ ഉള്ളപ്പോഴായിരുന്നു അപകടം. പൊലീസുകാരാണ് മനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയായിരുന്നു മരണം.

Accidental Death | കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്കായി ഒരുക്കിയ വടം



വിവിഐപി സുരക്ഷയുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടാനായി, എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് റോഡില്‍ കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് വിശദീകരണം.

Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Kochi News, Youth, Died, Road Accident, Accidental Death, Prime Minister, Rope, Tied, Road, Kochi: Youth died in road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia