Protest | പൊലീസ് നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് കൊച്ചിയില്‍ നടുറോഡില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം
Jan 12, 2023, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) പൊലീസ് നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് കൊച്ചിയില്‍ നടുറോഡില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം. പനമ്പിള്ളി നഗര്‍ ജന്ക്ഷനില് ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് നടക്കാവ് സ്വദേശിനി പ്രതിഷേധിച്ചത്.
തൃപ്പൂണിത്തുറയിലെ തിയറ്ററില്‍ തര്‍ക്കമുണ്ടായപ്പോള്‍ തിയറ്റര്‍ ജീവനക്കാര്‍ തന്നെ ഉപദ്രവിച്ചുവെന്നും പരാതി നല്‍കിയിട്ടും ഹില്‍പാലസ് പൊലീസ് കേസെടുക്കാതെ വിട്ടയച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് പൊലീസിന്റെ ബാരികേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തി ഇപരോധം ആരംഭിച്ചതോടെ വാഹന യാത്രികരും പ്രകോപിതരായി.
ഇതോടെ സൗത് പൊലീസും വനിതാ പൊലീസും സ്ഥലത്തെത്തി. നടുറോഡില്‍ വച്ചുതന്നെ പൊലീസ് പരാതി എഴുതി വാങ്ങി. തുടര്‍ന്ന് രാത്രി പതിനൊന്ന് മണിയോടെ യുവതി പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.
Keywords: Kochi: Woman protest against Police, Kochi, News, Protest, Woman, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

