Complaint | 'ചേംബറില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചു'; കവരത്തി ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) കവരത്തി ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക രംഗത്ത്. കവരത്തി ജില്ലാ ജഡ്ജി അനില്‍ കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതിയുമായെത്തിയത്. 
ചേംബറിലേക്ക് വിളിച്ചുവരുത്തി തന്നെ കടന്നുപിടിച്ചെന്നാണ് പരാതി. 

ഈ സംഭവം പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഹൈകോടതി രെജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ പ്രതിഷേധിക്കും.
Aster mims 04/11/2022

Complaint |  'ചേംബറില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചു'; കവരത്തി ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക


മാര്‍ച് 11നാണ് യുവ അഭിഭാഷക ഹൈകോടതി രെജിസ്ട്രാര്‍ ജെനറലിന് പരാതി നല്‍കിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഹൈകോടതി രെജിസ്ട്രാര്‍ ജെനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് തീരുമാനം.

Keywords:  News, Kerala, State, Kochi, Assault, Complaint, Lawyer, Judge, Judiciary, High Court, Top-Headlines, Kochi: Woman Lawyer complaint against District Judge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script