Found Dead | കൊച്ചി ഫ്‌ലാറ്റില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍
May 19, 2023, 13:20 IST
കൊച്ചി: (www.kvartha.com) നഗരത്തിലെ ഫ്‌ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് അലക്‌സ് ജോസഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് മുറിയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്‌സ്. 19 ദിവസം മുന്‍പാണ് ഇവര്‍ ഈ അപാര്‍ട്‌മെന്റില്‍ എത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Kochi-News, Kozhikode-Native, Idukki-Native, Woman, Found-Dead, Flat, Kochi: Woman found dead in flat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.