Accidental Death | കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം; പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് അയല്‍വാസി
Aug 15, 2022, 15:18 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. എറണാകുളം സൗത് അറ്റ്ലാന്റിസ് ജന്ക്ഷന് സമീപത്തെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുഷ്പവല്ലി (57) ആണ് മരിച്ചത്. അപകടം ഉണ്ടായപ്പോള്‍ പുഷ്പവല്ലി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പുഷ്പവല്ലിയുടെ വീട്ടില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നതാണ് കണ്ടതെന്നും അയല്‍വാസി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kochi: Woman died in house fire , Kochi, News, Accidental Death, Fire, Police, Woman, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

