Woman Arrested | ജ്യോതിഷിയെ മയക്കി കിടത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി; യുവതി പൊലീസ് പിടിയില്‍
Oct 4, 2023, 18:00 IST
കൊച്ചി: (KVARTHA) ഇടപ്പള്ളിയില്‍ ജ്യോതിഷിയെ മയക്കി കിടത്തി 12.5 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതിയില്‍ യുവതി പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍സിയയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.
നാടകീയ സംഭവങ്ങളെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോതിഷിയുമായി യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ മാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഫേസ്ബുക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ യുവതി ഇവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ കൊച്ചിയിലെത്തി.
സുഹൃത്തിനെ കാണാമെന്ന് പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാ - ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് ഹോടെലില്‍ മുറിയെടുത്തു. ഇവിടുന്ന് യുവതി പായസം നല്‍കിയെങ്കിലും ജ്യോതിഷി കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Mannuthy Police Station, Elamakkara Police Station, Kochi News, Edapally News, Local News, Woman, Arrested, Police, Crime, Robbing, Gold, Astrologer, Social Media, Facebook, News, Kerala, Kerala-News, Kochi-News, Kochi: Woman arrested for robbing gold from astrologer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.