Arrested | കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍; കൂട്ടത്തില്‍ ഒരാള്‍ സ്കൂള്‍ യൂനിഫോമിലും
Aug 3, 2023, 08:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി താമസസ്ഥലത്തെത്തിയ രണ്ട് ബീഹാര്‍ സ്വദേശികള്‍ പൊലീസ് പിടിയില്‍. എറണാകുളം പുറയാറില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു വ്യക്തിയുടെ വാടക മുറിയിലാണ് കുട്ടികളെ എത്തിച്ചത്.
നെടുമ്പാശ്ശേരി പൊലീസ് പറയുന്നത്: സ്കൂള്‍ യൂനിഫോം ധരിച്ച 13 കാരിയെയും 17 കാരിയെയുമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിച്ചത്. ബുധനാഴ്ച (02.08.2023) രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാര്‍ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം പ്രദേശവാസികളെ അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.
Keywords: News ,Kerala, Kerala-News, Kochi-News, News-Malayalam, Kochi, Bihar Natives, Arrested, Minor Girls, Kochi: Two Bihar natives arrested with minor girls.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

