SWISS-TOWER 24/07/2023

Arrested | കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍; കൂട്ടത്തില്‍ ഒരാള്‍ സ്‌കൂള്‍ യൂനിഫോമിലും

 


ADVERTISEMENT

കൊച്ചി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി താമസസ്ഥലത്തെത്തിയ രണ്ട് ബീഹാര്‍ സ്വദേശികള്‍ പൊലീസ് പിടിയില്‍. എറണാകുളം പുറയാറില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു വ്യക്തിയുടെ വാടക മുറിയിലാണ്‌ കുട്ടികളെ എത്തിച്ചത്.

നെടുമ്പാശ്ശേരി പൊലീസ് പറയുന്നത്: സ്‌കൂള്‍ യൂനിഫോം ധരിച്ച 13 കാരിയെയും 17 കാരിയെയുമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിച്ചത്. ബുധനാഴ്ച (02.08.2023) രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാര്‍ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം പ്രദേശവാസികളെ അറിയിച്ചത്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.
Aster mims 04/11/2022

Arrested | കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍; കൂട്ടത്തില്‍ ഒരാള്‍ സ്‌കൂള്‍ യൂനിഫോമിലും


Keywords:  News ,Kerala, Kerala-News, Kochi-News, News-Malayalam, Kochi, Bihar Natives, Arrested, Minor Girls, Kochi: Two Bihar natives arrested with minor girls.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia