Tickets | ആശ്വാസം; സഊദി എയര്‍ലൈന്‍സ് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ടികറ്റ് അനുവദിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച യാത്രക്കാര്‍ക്ക് ടികറ്റ് അനുവദിച്ചു. സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് തകരാര്‍ കണ്ടത്. ഞായറാഴ്ചയും (24.09.2023) തിങ്കളാഴ്ചയുമായി (25.09.2023) രണ്ടു വിമാനങ്ങളിലായി ഇവരെ കൊണ്ടുപോകും.

വിമാനത്തിന്റെ വാതിലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 122 യാത്രക്കാരെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന് ഇറക്കിയത്. ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാല്‍ വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ലേറെ യാത്രക്കാരെയാണ് പുറത്തിറക്കിയത്.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരില്‍ 122 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ നാല് മണിവരെ എയര്‍പോര്‍ടില്‍ പ്രതിഷേധിച്ചു.

പിന്നീട് അര്‍ധരാത്രിയോടെ കാനഡിലേക്കും യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. അതേസമയം സഊദി എയര്‍ലൈന്‍സ് വൈകി യാത്ര തിരിച്ചതിനാല്‍ റിയാദ് വിമാനത്താവളത്തില്‍ മലയാളികളായ ലന്‍ഡന്‍ യാത്രക്കാര്‍ കുടുങ്ങി. 80 ഓളം മലയാളികളാണ് കനക്ഷന്‍ ഫ്ളൈറ്റില്‍ കയറാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.

Tickets | ആശ്വാസം; സഊദി എയര്‍ലൈന്‍സ് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ടികറ്റ് അനുവദിച്ചു




Keywords: News, Kerala, Kerala-News, Kochi-News, Kochi News, Tickets, Passengers, Travel, Students. Riyadh, Deboard, Saudi Airlines, Kochi: Tickets given to deboard passengers from Saudi Airlines.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia