Sleepless Night? | ഉറക്കമില്ലാത്ത രാത്രികളാണോ നിങ്ങള്‍ക്ക്? പണി കിട്ടുന്നത് ഹൃദയത്തിനായിരിക്കും! അക്യുപ്രഷര്‍ മാര്‍ഗത്തിലൂടെ പരിഹാരം കാണാം

 


കൊച്ചി: (KVARTHA) വന്ന് വന്ന് സ്മാര്‍ട് ഫോണുകള്‍ (Smart Phone) ജീവിതത്തിന്റെ ഭാഗമായപ്പോള്‍ അപഹരിച്ചെടുത്തത് പലരുടെയും ജീവിതരീതിയെയാണ്. മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും, സ്‌ട്രെസ് (Stress), മാനസികാരോഗ്യപ്രശ്‌നങ്ങള്‍, മോശം ഭക്ഷണരീതി, അലസമായ ജീവിതരീതി, ലഹരി ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളും രാത്രിയില്‍ സുഖകരമായ ഉറക്കത്തിന് വിഘാതമാകുകയാണ്.

ശരിയായ ഉറക്കമില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്. പതിവായി ഉറക്കക്കുറവുണ്ടായാല്‍ അത് ബിപി (രക്തസമ്മര്‍ദം - Blood Pressure) ഉയര്‍ത്തുമെന്ന് പറയുന്നത് മിക്കവരും കേട്ടിരിക്കും. ഇത് ചെറുതല്ലാത്ത ഭയം തീര്‍ക്കാറുമുണ്ട്. ഇങ്ങനെ ഉറക്കമില്ലായ്മയ്ക്ക് പുറമെ ഉറങ്ങുന്നില്ലല്ലോ എന്ന സ്‌ട്രെസ് ബാധിക്കുന്നവരും ഏറെയാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ (Psychologists) സാക്ഷ്യപ്പെടുത്തുന്നത്.

പതിവായി ആറ് മണിക്കൂറിന് താഴെയാണ് ഉറങ്ങുന്നതെങ്കില്‍ അത് കുട്ടികളാണെങ്കില്‍ പോലും ബിപി ഉയരാന്‍ സാധ്യതയുണ്ടെന്നതാണ് സത്യം. നേരത്തേ ബിപി ഉള്ളവരിലാണെങ്കില്‍ ഇത് കൂടുതല്‍ അപകടമാണെന്നും മനസിലാക്കുക.

സ്‌ട്രെസ് അതുപോലെ ദഹനപ്രവര്‍ത്തനങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ മേല്‍ നിയന്ത്രണം വേണമെങ്കില്‍ ഉറക്കം നിര്‍ബന്ധമാണ്. ഉറക്കം നഷ്ടപ്പെടുമ്പോള്‍ ഈ ഹോര്‍മോണുകളുടെ മേലുള്ള പിടി വിട്ടുപോകുന്നു. ഇതാണ് പിന്നീട് ബിപിയിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ബിപി കൂടുമ്പോള്‍ ഹൃദയം കൂടുതല്‍ പ്രയാസപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെ സംഭവിക്കുന്നതിന്റെ ഭാഗമായി ഹൃദയത്തിന്റെ താഴെ ഇടത്തുള്ള അറയില്‍ വീക്കം വരുന്നു. ഇത് ഹൃദയാഘാതം (ഹാര്‍ട് അറ്റാക് - Heart Attack) പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് വരെ നയിക്കുന്നു.

ഇത്തരക്കാര്‍ക്ക് സുഖമമായ നിദ്ര ലഭിക്കാന്‍ അക്യുപ്രഷര്‍ (Acupressure) മാര്‍ഗം സ്വീകരിക്കാവുന്നതാണ്. എങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നാലും ശരിയായ ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ശരീരത്തില്‍ ചില പ്രഷര്‍ പോയിന്റുകളില്‍ സമ്മര്‍ദം ചെലുത്തുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

1. ചെവിക്ക് പിന്നിലെ പ്രഷര്‍ പോയിന്റ്

നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും. ഈ പോയിന്റിനെ അനീമിയ പോയിന്റ് (Anemia point) എന്ന് വിളിക്കുന്നു. ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.

2. രണ്ട് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക

വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച് നേരം സമ്മര്‍ദം ചെലുത്തിയാലും മതിയാകും.

3. കഴുത്തിലെ പ്രഷര്‍ പോയിന്റ്

കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ നമുക്ക് നല്ല റിലാക്സേഷന്‍ അനുഭവപ്പെടും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് (Massage) ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്‍പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും.

4. കൈപ്പത്തിയിലെ പ്രഷര്‍ പോയിന്റുകള്‍

അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദം നല്‍കിയാല്‍ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ നേരിയ മര്‍ദം പ്രയോഗിക്കുക. ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്താം.


Sleepless Night? | ഉറക്കമില്ലാത്ത രാത്രികളാണോ നിങ്ങള്‍ക്ക്? പണി കിട്ടുന്നത് ഹൃദയത്തിനായിരിക്കും!  അക്യുപ്രഷര്‍ മാര്‍ഗത്തിലൂടെ പരിഹാരം കാണാം



ഒഴിവാക്കേണ്ടുന്ന മറ്റുള്ള രീതികള്‍

* കിടക്കുന്നതിന് മുന്‍പ് ഫോണ്‍ നോക്കുന്നത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഫോണില്‍ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോര്‍മോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ധരുടെ അഭിപ്രായത്തില്‍, സ്‌ക്രീനില്‍ നിന്ന് അകന്നുനില്‍ക്കുന്നത് മെലറ്റോണിന്‍ ഹോര്‍മോണ്‍ (Melatonin Hormone) സ്രവിക്കാന്‍ സഹായിക്കുന്നു.

* രാത്രിയില്‍ എപ്പോഴും നേരത്തേ തന്നെ ലഘുഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. അമിതമായോ കനത്ത ഭക്ഷണം കഴിക്കുന്നതോ നിങ്ങളുടെ ഉറക്കത്തെ തീര്‍ച്ചയായും തടസപ്പെടുത്തിയേക്കാം. കലോറി കൂടുതലുള്ള ഭാരമേറിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ദഹിക്കാന്‍ സമയമെടുത്തേക്കാം.

* ചായയും കാപ്പിയും മദ്യവും ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രി കഫീന്‍ ഏത് രൂപത്തില്‍ അകത്ത് ചെന്നാലും ബുദ്ധിമുട്ടാണ്.

* പുസ്തകം വായിക്കുക. വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഇഷ്ടപ്പെട്ട പുസ്തകം വായിക്കാം.

* ഉറങ്ങുന്നതിനുമുമ്പ് കുളിക്കുന്നത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

* കിടക്കുന്നതിന് മുന്‍പ് ചൂടുള്ള മഞ്ഞള്‍ പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും.

*വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും ഉറങ്ങുന്നതിനുമുമ്പ് ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധന്‍ (Nadi Shodhan) പോലെയുള്ള പ്രാണായാമം (Pranayama) ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം ശുഭനിദ്രയ്ക്കും സഹായിക്കും.

Keywords: News, Kerala, Kerala-News, Kochi-News, Top-Headlines,  Acupressure, Lifestyle-News, Kochi News, Sleeping Tips, Press, 4 Pressure Points, Fall, Asleep, Minutes, Kochi: Sleeping tips press these 4 pressure points you will fall asleep in minutes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia