Food Poison | ഷവര്‍മ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ട് അവശനിലയിലായിരുന്ന യുവാവിന്റെ മരണം; കൊച്ചിയില്‍ 6 പേര്‍ കൂടി ചികിത്സ തേടി
Oct 27, 2023, 13:18 IST
കൊച്ചി: (KVARTHA) കാക്കനാട് നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍. ഷവര്‍മയിലൂടെയാണോ ഇത് ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാംപിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും യുവാവിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപോര്‍ട് ലഭ്യമായതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് വ്യക്തമാക്കി. നിലവില്‍ ഹോടെലുടമകള്‍ ഉള്‍പെടെയുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതിന് പിന്നാലെ ഇതേ ഹോടെലില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന ഷവര്‍മ വാങ്ങിക്കഴിച്ച കൂടുതല്‍ പേര്‍ ഭക്ഷ്യവിഷബാധയേറ്റ ലക്ഷണങ്ങളുമായി ചികിത്സതേടി.

ഇതേ ദിവസത്തില്‍ സണ്‍റൈസ് ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡിഎംഒക്ക് ആശുപത്രി അധികൃതര്‍ റിപോര്‍ട് ചെയ്തു. 19ന് ആറുപേര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതായി തൃക്കാക്കര മെഡികല്‍ ഓഫീസര്‍ ഡിഎംഒയ്ക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു. വയറിളക്കം, ഛര്‍ദി എന്നിങ്ങനെ വിവിധ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.