Accident | കൊച്ചിയിലെ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു; കുട്ടികളടക്കം 4 പേര്‍ക്ക് പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച പുലര്‍ച്ചയോടെ ചെറായിയില്‍ വച്ചാണ് അപകടം
● കൊടേക്കനാലിലേക്ക് പോകുകയായിരുന്നു
● ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പൊലീസ്
● ആരുടെയും പരുക്ക് ഗുരുതരമല്ല
കൊച്ചി: (KVARTHA) സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ആണ് അപകടത്തില്‍ പെട്ടത്. കൊടേക്കനാലിലേക്ക് പോകും വഴിയാണ് അപകടം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വന്‍ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം.

തിങ്കളാഴ്ച പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
#KochiAccident #SchoolTrip #BusAccident #InjuredStudents #CheraiMishap #KeralaNews