Teaser | രാജാസാഗറിന്റെ 'താള്‍' ടീസര്‍ പുറത്തുവിട്ടു; കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) നവാഗതനായ രാജാസാഗര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന താള്‍ എന്ന ചിത്രത്തിന്റ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന താള്‍ ഒരു കാംപസ് ത്രിലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

താള്‍ എന്ന പുതിയ ചിത്രത്തിന്റെ കഥ വികസിക്കുന്നത് വിശ്വയും മിത്രനും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാക്കി വെച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാര്‍ഥികളിലൂടെയാണ്. കാംപസ് ത്രിലര്‍ ജോണറില്‍ പെടുത്താവുന്ന സിനിമയ്ക്ക് സാധാരണവയില്‍ നിന്ന് വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ഡോക്ടര്‍ ജി കിഷോര്‍ തന്റെ കാംപസ് ജീവിതത്തില്‍ ഉണ്ടായ യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോളജിലെ സൈകോളജി ഡിപാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചുള്ള കഥയാണ് താളിന്റെ പ്രമേയം. ഡിസംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്.

ആന്‍സണ്‍ പോളിനും രാഹുല്‍ മാധവിനുമൊപ്പം ചിത്രത്തില്‍ ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

പ്രദര്‍ശനത്തിനൊരുങ്ങിയ താള്‍ എന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം അമേരികന്‍ മലയാളികളായ ക്രിസ് തോപ്പില്‍, മോണിക്കാ കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ഗ്രേറ്റ് അമേരികന്‍ ഫിലിംസിന്റെ ബാനറിസാണ് നിര്‍വഹിക്കുന്നത്. രണ്ട് പാട്ടുകള്‍ ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ബി കെ ഹരിനാരായണന് പുറമേ രാധാകൃഷ്ണന്‍ കുന്നുംപുറവും ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നു.

Teaser | രാജാസാഗറിന്റെ 'താള്‍' ടീസര്‍ പുറത്തുവിട്ടു; കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി



 

Keywords: News, Kerala, Kerala-News, Entertainment, Entertainment-News, Kochi News, Rajasagar, New, Campus Thriller, Film, Cinema, Thaal,Teaser, Out, Directer, Anosn Paul, Rahul Madhav, Actor, Journalist, Kochi: Rajasagar's new campus thrillers film 'Thaal' teaser out.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script