അമേരിക്കയിലെ മെന്‍ലോ പാര്‍ക്കിനെ പോലെയാകാന്‍ കൊച്ചി ഒരുങ്ങുന്നു
Feb 7, 2015, 12:59 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 07/02/2015) അമേരിക്കയിലെ കാലിഫോര്‍ണിയ മെന്‍ലോ പാര്‍ക്കിനെ പോലെയാകാന്‍ കൊച്ചി ഒരുങ്ങുന്നു. കേരളത്തിലെ ഐ.ടി മേഖലയുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക വിനിമയങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന കരാറില്‍ ബുധനാഴ്ച ഒപ്പുവയ്ക്കും.
ഇന്ത്യയിലെ ഒരു നഗരം മെന്‍ലോ പാര്‍ക്കുമായി സഹകരിക്കുന്നത് ആദ്യമായിട്ടാണ്. വിദ്യാഭ്യാസം, ധനകാര്യം, അടിസ്ഥാന സൗകര്യം, വ്യാവസായിക വളര്‍ച്ച, വിവര കൈമാറ്റം, ടൂറിസം, സംസ്‌കാരം, സാമൂഹിക വികസനം തുടങ്ങിയ പത്ത് ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനാണ് യു.എസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.