Suspended | 'ജോലിക്കിടെ മദ്യപാനം'; കൊച്ചി എആര്‍ കാംപിലെ 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
Jun 3, 2023, 13:03 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ജോലിക്കിടെ മദ്യപിച്ചെന്നാരോപിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി എആര്‍ കാംപിലെ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമിഷണര്‍ക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നുവെന്നാണ് വിവരം.
ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമിഷണറുടെയും ഡിസിപിയുടെയും നിര്‍ദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അതിനുശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥന്‍, രാജേഷ് എന്നീ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Keywords: News, Kerala-News, Kerala, Kochi, Police Officers, Suspended, Drunk, AR Camp, News-Malayalam, Kochi: Police officers suspended for being drunk on duty at AR camp.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

