SWISS-TOWER 24/07/2023

തലയടിച്ച് പൊട്ടിച്ച ഗുണ്ടകള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതി പോലീസ് നിരസിച്ചു; ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.12.2016) തലയിടിച്ച് പൊട്ടിച്ച ഗുണ്ടകള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പകരം കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണം. ഗുണ്ടകള്‍ തലയടിച്ച് പൊട്ടിച്ച മുഹമ്മദ് അര്‍ഫാസ് എന്ന യുവാവാണ് കഴിഞ്ഞ മൂന്നുദിവസമായി പരാതിയുമായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നത്.

തലയടിച്ച് പൊട്ടിച്ച ഗുണ്ടകള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതി പോലീസ് നിരസിച്ചു; ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം

എന്നാല്‍ ഗുണ്ടകള്‍ക്കെതിരെ കേസെടുക്കാന്‍ നോര്‍ത്ത് പോലീസ് തയ്യാറായില്ല. ഒത്തുതീര്‍പ്പാക്കാം എന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട ശേഷം ചൊവ്വാഴ്ച രാത്രിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

എറണാകുളം കലൂരിനടുത്ത് ശനിയാഴ്ച രാത്രിയുണ്ടായ ചെറിയൊരു വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവങ്ങളാണ് പരാതിക്കിടയാക്കിയത്. സുഹൃത്തിന്റെ വീടിനു സമീപത്തുനിന്ന മുഹമ്മദ് അര്‍ഫാസ് എന്ന യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചവര്‍ പിന്നീട് ആശുപത്രിയിലും ഭീഷണിയുമായെത്തുകയുണ്ടായി. ഇതോടെ, ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടോടിയ യുവാവ് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി.

എന്നാല്‍ അക്രമം നടന്നത് അവരുടെ പരിധിയിലല്ലെന്ന് അറിയിച്ച് നോര്‍ത്ത് സ്‌റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും നാലുതവണ യുവാവ് പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി. എന്നാല്‍ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഒത്തുതീര്‍പ്പിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

ഇതിനിടയില്‍ വീട്ടില്‍ കയറി മാതാപിതാക്കളെയും അക്രമിസംഘം ഭീഷണിപ്പെടുത്തി. ഒടുവില്‍ നിവൃത്തിയില്ലാതെ ഡിസിപി അരുള്‍ കൃഷ്ണയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രിയോടെ കേസെടുക്കാന്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായത്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘമൊക്കെ രൂപീകരിച്ച് കാത്തിരിക്കുകയാണ് കൊച്ചി പോലീസ്. എന്നാല്‍ ഗുണ്ടകളുടെ അടിയേറ്റ് എത്തുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കി തിരിച്ചയക്കാനേ വഴിയുള്ളു. തല്‍ക്കാലം ഇതാണ് ഇവിടുത്തെ ജനമൈത്രി!

Also Read:
അന്ന് ബ്ലാക്ക്മാന്‍, ഇപ്പോള്‍ ഓമ്‌നി വാന്‍; തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ അപസര്‍പക കഥമെനഞ്ഞ് കുട്ടികള്‍; യാഥാര്‍ത്ഥ്യമെന്ത്?

Keywords:  Kochi police do not accept complaint against goonda, Kochi, Police Station, Allegation, Phone call, Friends, House, hospital, Treatment, Parents, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia