Fisherman Died | മുനമ്പത്ത് ബോടുകള്‍ കൂട്ടിയിടിച്ച് മീന്‍പിടുത്ത തൊഴിലാളി മരിച്ചു

 


കൊച്ചി: (KVARTHA) മുനമ്പത്ത് രണ്ട് മീന്‍പിടുത്ത ബോടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മീന്‍പിടുത്ത തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. ഞായറാഴ്ച (05.11.2023) പുലര്‍ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.

മുനമ്പം തീരത്തുനിന്നും ഏകദേശം 28 നോടികല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തില്‍ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട് രണ്ടായി പിളര്‍ന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലില്‍ വീണു. ഈ ബോടിലാണ് ജോസ് ആന്റണി ഉണ്ടായിരുന്നത്.

വെള്ളത്തില്‍ വീണവരെ നൂറിന്‍മോള്‍ ബോടില്‍ ഉണ്ടായിരുന്ന മീന്‍പിടുത്ത തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Fisherman Died | മുനമ്പത്ത് ബോടുകള്‍ കൂട്ടിയിടിച്ച് മീന്‍പിടുത്ത തൊഴിലാളി മരിച്ചു



Keywords: News, Kerala, Kerala-News, Kochi-News, Accident-News, Kochi News, One Died, Two, Fishing Boats, Collide, Fisherman, Accident, Accidental Death, Sea, Kochi: One died as two fishing boats collide with each other.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia