Accidental Death | പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്
                                                 Apr 2, 2024, 11:06 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊച്ചി: (KVARTHA) പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 
 
മുവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കാറാണ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ചത്. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂര്‍ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വയറിനും തലയ്ക്കുമാണ് പരുക്ക്.
 
എംസി റോഡില്‍ പുല്ലുവഴി വിലേജ് ജംഗ്ഷനില്‍ രാവിലെ ആറ് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. 
 
ഓടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിര്‍ശയില്‍ നിന്ന് വന്ന കാര്‍. ഇതില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു.
 
Keywords: News, Kerala, Kerala-News, Accident-News, Kochi News, One Died, Six, Injured, Permbavoor, Pulluvazhy, Accident, Accidental Death, Road, Kochi: One died and five injured in Permbavoor Pulluvazhy accident.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.