Minister | കൊച്ചിയില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡികല്‍ യൂനിറ്റുകള്‍; ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും സഹായകമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡികല്‍ യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച രണ്ട് മൊബൈല്‍ യൂനിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈല്‍ യൂനിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡികല്‍ യൂനിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Minister | കൊച്ചിയില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡികല്‍ യൂനിറ്റുകള്‍; ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും സഹായകമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഫീല്‍ഡ് തലത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനികിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ഈ ക്ലിനികില്‍ മെഡികല്‍ ഓഫീസര്‍, നഴ്സിംഗ് ഓഫിസര്‍, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും.

മിനി സ്‌പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനികുകള്‍ മൊബൈല്‍ റിപോര്‍ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റര്‍ പീസ് വാലി മൊബൈല്‍ ക്ലിനികുമായി സഹകരിച്ചാവും ഒരു ക്ലിനികിന്റെ പ്രവര്‍ത്തനം.

മാര്‍ച്ച് 13 തിങ്കള്‍

മൊബൈല്‍ യൂനിറ്റ് 1

1. ചമ്പക്കര എസ് എന്‍ ഡി പി ഹാളിന് സമീപം: രാവിലെ 9.30 മുതല്‍ 11 വരെ

2. വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ

3. തമ്മനം കിസാന്‍ കോളനി: ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ

4. പൊന്നുരുന്നി അര്‍ബന്‍ പി എച് സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ

മൊബൈല്‍ യൂനിറ്റ് 2

1. വെണ്ണല അര്‍ബന്‍ പി എച് സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ

2. എറണാകുളം പി ആന്‍ഡ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ

3. ഉദയ കോളനി: വൈകുന്നേരം 3 മുതല്‍ 4.30 വരെ
  
Minister | കൊച്ചിയില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡികല്‍ യൂനിറ്റുകള്‍; ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും സഹായകമെന്ന് മന്ത്രി വീണാ ജോര്‍ജ്

Keywords:  Kochi: Mobile medical units from Monday, Kochi, News, Health, Health and Fitness, Health Minister, Patient, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia