SWISS-TOWER 24/07/2023

Exhibition | ഭക്ഷ്യപ്രേമികളെ കാത്ത് ചെറുധാന്യ-മീന്‍ വിഭവങ്ങള്‍; 'മിലറ്റും മീനും' പ്രദര്‍ശന ഭക്ഷ്യമേള കൊച്ചിയില്‍ ഡിസംബര്‍ 28-ന് തുടങ്ങും; പ്രവേശനം സൗജന്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന 'മില്ലറ്റും മീനും' പ്രദര്‍ശന ഭക്ഷ്യമേള കൊച്ചിയില്‍ ഡിസംബര്‍ 28-ന് വ്യാഴാഴ്ച തുടങ്ങും. കര്‍ണാടകയിലെ ചെറുധാന്യ കര്‍ഷകസംഘങ്ങളുടെ വിവിധ ഉല്‍പന്നങ്ങളും വനിത സ്വയംസഹായക സംഘങ്ങള്‍ ഒരുക്കുന്ന മില്ലറ്റ്-മീന്‍ വിഭവങ്ങളുമാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ, ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളില്‍ വിളവെടുത്ത ജീവനുള്ള മീനുകള്‍, ബയര്‍-സെല്ലര്‍ സംഗമം, പോഷണ-ആരോഗ്യ ചര്‍ച്ചകള്‍, പാചക മത്സരം, ലക്ഷദ്വീപ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ശനിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന മേളയിലുണ്ടാകും.

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആര്‍ഐ) നടക്കുന്നത്.

ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളും മേളയില്‍ വാങ്ങാവുന്നതാണ്. മീനിനോടൊപ്പവും അല്ലാതെയുമുള്ള ചെറുധാന്യങ്ങളുടെ വിവിധ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്യാം. മത്സ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്), കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, കേരള ബേക്കേഴ്സ് അസോസിയേഷന്‍ തുടങ്ങിയവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും.

ബയര്‍-സെല്ലര്‍ സംഗമത്തില്‍ വിവിധ ചെറുധാന്യ ഉല്‍പന്നങ്ങള്‍ക്കൊപ്പം മീനുകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉല്‍പന്നങ്ങളും ലഭ്യമാകും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചും അവയുടെ കീഴിലുള്ള കര്‍ഷക ഉല്‍പാദന കമ്പനികളും സംരംഭകരും സംഗമത്തിനെത്തും. നബാര്‍ഡ് കര്‍ഷക ഉല്‍പാദക കമ്പനികളുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താല്‍പര്യമുള്ള ഉപഭോക്താക്കള്‍, വ്യാപാരികള്‍, മൊത്തകച്ചവടക്കാര്‍, സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് സംഗമം പ്രയോജനപ്പെടും.


Exhibition | ഭക്ഷ്യപ്രേമികളെ കാത്ത് ചെറുധാന്യ-മീന്‍ വിഭവങ്ങള്‍; 'മിലറ്റും മീനും' പ്രദര്‍ശന ഭക്ഷ്യമേള കൊച്ചിയില്‍ ഡിസംബര്‍ 28-ന് തുടങ്ങും; പ്രവേശനം സൗജന്യം



ചെറുധാന്യ കര്‍ഷകര്‍, കര്‍ഷക ഉല്‍പാദന സംഘങ്ങള്‍, വനിതാ സംരംഭകര്‍, മത്സ്യസംസ്‌കരണ രംഗത്തുള്ളവര്‍, കാര്‍ഷിക-ഭക്ഷ്യ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. ഭക്ഷ്യമേഖലയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തും. ആകാശവാണി കൊച്ചി എഫ്എം ഒരുക്കുന്ന കലാപരിപാടികള്‍ എല്ലാദിവസവും 7 മുതല്‍ ഉണ്ടാവും. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.

Keywords: News, Kerala, Kerala-News, Agriculture, Agriculture-News, Kochi News, Millet and Fish, Exhibition, Food Fair, Central Marine Fisheries Research Institute, CMFRI, Start, December 28, Kochi: 'Millet and Fish' exhibition food fair at CMFRI will start from December 28.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia