Accidental Death | കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

 


ADVERTISEMENT

കൊച്ചി: (KVARTHA) കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.

Accidental Death | കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കൊച്ചി ഇന്‍ഫോ പാര്‍കിനോട് ചേര്‍ന്നുള്ള സ്മാര്‍ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബബന്‍ സിങ്, രാജന്‍ മുന്ന എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Keywords: News, Kerala, Kochi-News, Obituary, Kochi News, Migrant Worker, Died, Construction, Building Portion, Collapsed, Injured, Hospital, Treatment, Kochi: Migrant worker died after under construction building portion collapsed.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia