Kochi Metro | സ്വാതന്ത്ര്യ ദിനത്തിൽ അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ; 20 രൂപയുണ്ടെങ്കിൽ ആർക്കും യാത്ര ചെയ്യാം!
Aug 14, 2023, 13:34 IST
ADVERTISEMENT
എറണാകുളം: (www.kvartha.com) കൊച്ചി മെട്രോയിൽ യാത്രക്കാർക്കായി ഓഗസ്റ്റ് 15ന് നിരവധി ഇളവുകളാണ് ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടികറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടികറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് കൊച്ചി മെട്രോ ഇങ്ങനൊരു ഓഫറുമായി വന്നിരിക്കുന്നത്.
എന്നാൽ മിനിമം ടികറ്റ് നിരക്ക് 10 രൂപയായി തുടരും. ഓഗസ്റ്റ് 15ന് രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ ഇളവുകൾ ലഭ്യമാകും. പേപർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്കും ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക് ആയാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്ന് അധികൃതർ പറയുന്നു.
ജൂലൈ മാസത്തിൽ ദിവസേന ശരാശരി 85,545 ആളുകൾ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തു എന്നാണ് കണക്കുകൾ. ഓഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഓണക്കാലത്തും യാത്രക്കാർക്ക് വൻ ഓഫറുകൾ ഒരുക്കുമെന്നാണ് സൂചന.
Keywords: Kochi Metro with cool offers on Independence Day; Anyone can travel if they have 20 rupees, Passengers, Discounted, Minimum, Ticket, Price, Cashback, Public, Onam, Holyday, Metro, Station, Preparation, Celebration, Ernakulam, News, Malayalam.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.