SWISS-TOWER 24/07/2023

Kochi Metro | സ്വാതന്ത്ര്യ ദിനത്തിൽ അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ; 20 രൂപയുണ്ടെങ്കിൽ ആർക്കും യാത്ര ചെയ്യാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com) കൊച്ചി മെട്രോയിൽ യാത്രക്കാർക്കായി ഓഗസ്റ്റ് 15ന് നിരവധി ഇളവുകളാണ് ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടികറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടികറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് കൊച്ചി മെട്രോ ഇങ്ങനൊരു ഓഫറുമായി വന്നിരിക്കുന്നത്.

Kochi Metro | സ്വാതന്ത്ര്യ ദിനത്തിൽ അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ; 20 രൂപയുണ്ടെങ്കിൽ ആർക്കും യാത്ര ചെയ്യാം!

എന്നാൽ മിനിമം ടികറ്റ് നിരക്ക് 10 രൂപയായി തുടരും. ഓഗസ്റ്റ് 15ന് രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ ഇളവുകൾ ലഭ്യമാകും. പേപർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്കും ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക് ആയാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്ന് അധികൃതർ പറയുന്നു.

ജൂലൈ മാസത്തിൽ ദിവസേന ശരാശരി 85,545 ആളുകൾ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തു എന്നാണ് കണക്കുകൾ. ഓഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഓണക്കാലത്തും യാത്രക്കാർക്ക് വൻ ഓഫറുകൾ ഒരുക്കുമെന്നാണ് സൂചന.

Keywords: Kochi Metro with cool offers on Independence Day; Anyone can travel if they have 20 rupees, Passengers, Discounted, Minimum, Ticket, Price, Cashback, Public, Onam, Holyday, Metro, Station, Preparation, Celebration, Ernakulam, News, Malayalam.


< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia