Complaint | മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന കാനയ്ക്ക് കമ്പി ഉപയോഗിക്കുന്നില്ലെന്ന് ആരോപണം; ചോദ്യം ചെയ്തയാളെ മര്‍ദിച്ചതായി പരാതി
Jan 17, 2023, 10:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കാനയ്ക്ക് കമ്പി ഉപയോഗിക്കാത്തത് ചോദ്യം ചെയ്തയാളെ മര്‍ദിച്ചതായി പരാതി. പാലാരിവട്ടം സ്വദേശി കുര്യനാണ് മര്‍ദനത്തിന് ഇരയായത്. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായാണ് സമീപത്ത് കാന നിര്‍മിക്കുന്നത്.
ഈ കാന കമ്പി ഇല്ലാതെ നിര്‍മിക്കുന്നതെന്നാണ് ആരോപണം. ചോദ്യം ചെയ്ത കുര്യനെ കരാര്‍ കംപനി സൂപര്‍വൈസര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കുദ്രോളി എന്ന കംപനിയിലെ സൂപര്‍വൈസര്‍ക്കെതിരെയാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. ബഹളം ആയതോടെ നാട്ടുകാര്‍ കൂടുകയും തുടര്‍ന്ന് നിര്‍മാണം നിര്‍ത്തി വയ്ക്കുകയും ചെയ്തു.
Keywords: News,Kerala,State,Kochi,Complaint,Allegation,attack,Police, Kochi: Man attacked when questioning the improper construction
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

