ATM Fraud | കൊച്ചിയില്‍ എടിഎമില്‍ കൃത്രിമം കാണിച്ച് പണം കവര്‍ന്നെന്ന കേസ്; യുപി സ്വദേശി പിടിയില്‍; 'മോഷണം നടത്തിയത് പണം വരുന്ന ഭാഗത്ത് സ്‌കെയില്‍ പോലെയുള്ള പ്രത്യേകതരം ഉപകരണം ഘടിപ്പിച്ച്'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) എടിഎമില്‍ കൃത്രിമം കാണിച്ച് പണം കവര്‍ന്നെന്ന കേസില്‍ പ്രതി പിടിയിലായതായി പൊലീസ്. യുപി സ്വദേശി മുബാറക് ആണ് ഇടപ്പള്ളിയില്‍ അറസ്റ്റിലായത്. വീണ്ടും തട്ടിപ്പിനായി എടിഎമിന് സമീപം ചുറ്റിപ്പറ്റി നില്‍ക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് കളമശേരി പൊലീസ് പറയുന്നത് ഇങ്ങനെ: ഓഗസ്റ്റ് 18, 19 തീയതികളില്‍ സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ കളമശേരി പ്രീമിയര്‍ ജംഗ്ഷനിലുള്ള എടിഎമില്‍നിന്നാണ് പണം കവര്‍ന്നത്. ബാങ്കിന്റെ 11 ബ്രാഞ്ചുകളില്‍ നിന്നായി ഒരു ലക്ഷം രൂപയില്‍ താഴെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 

മോഷ്ടാവ് ആദ്യം എടിമുകള്‍ നിരീക്ഷിക്കും. ശേഷം എടിഎം കൗന്‍ഡറിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. എടിഎമിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും.

എന്നാല്‍ പണമെടുക്കാന്‍ കയറുന്ന ഇടപാടുകാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമായ പണം കൈപ്പറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവിടെ നിന്ന് മടങ്ങും. ഈ തക്കം നോക്കി മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുള്ളത്. പണം നഷ്ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ATM Fraud | കൊച്ചിയില്‍ എടിഎമില്‍ കൃത്രിമം കാണിച്ച് പണം കവര്‍ന്നെന്ന കേസ്; യുപി സ്വദേശി പിടിയില്‍; 'മോഷണം നടത്തിയത് പണം വരുന്ന ഭാഗത്ത് സ്‌കെയില്‍ പോലെയുള്ള പ്രത്യേകതരം ഉപകരണം ഘടിപ്പിച്ച്'


വ്യാഴാഴ്ച വൈകിട്ട് സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ അസിസ്റ്റന്റ് ബാങ്ക് മാനേജര്‍ പൊലീസിനെ സമീപിച്ചതിന് പിന്നാലെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കളമശേരി ബ്രാഞ്ചില്‍ ഏഴു ട്രാന്‍സാക്ഷനുകളിലായി 25,000 രൂപ നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. 

പണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സ്‌കെയില്‍ പോലെയുള്ള വസ്തു ഉപയോഗിച്ചായിരുന്നു കവര്‍ചയെന്നും കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. 

കൂടുതലിടങ്ങളില്‍ തട്ടിപ്പു നടന്ന സാഹചര്യത്തില്‍ ബാങ്കിന്റെ കീഴിലുള്ള എടിഎമുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, പണം നഷ്ടമായവരുടെ കാര്യത്തില്‍ എന്തു നടപടിയുണ്ടാകുമെന്ന ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.


Keywords:  News,Kerala,State,Kochi,ATM,Fraud,Case,Arrested,Accused,Police,Trending,Top-Headlines, Kochi: Man arrested in stealing money from ATM 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia