Marriage | നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ അവിവാഹിത കുഞ്ഞിന് ജന്മം നല്‍കിയ സംഭവം; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുട്ടിയുടെ പിതാവ്
May 7, 2024, 16:47 IST
കൊച്ചി: (KVARTHA) അവിവാഹിതയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ ഒടുവില്‍ ആശ്വാസവാര്‍ത്ത. കൊല്ലം സ്വദേശിയായ 23 കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി തയ്യാറായി.
പൊലീസ് തിങ്കളാഴ്ച (07.05.2024) യുവതിയുടേയും യുവാവിന്റേയും വിശദമായ മൊഴിയെടുത്തിരുന്നു. എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 കാരിയായ യുവതി, കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് പൊലീസിന് മൊഴി നല്‍കി. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.
ഞായറാഴ്ച (05.05.2024) രാവിലെ ഓള്‍ഡ് മാര്‍കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണ് പ്രസവം നടന്നത്. ആറ് പേരുള്ള മുറിയിലാണ് 23 കാരിയും കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല.
മുന്‍പ് പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നോര്‍ത് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, Kochi-News, Local-News, Kochi News, Man, Agreed, Marry, Woman, Birth, Toilet, Police, Police Station, Family, Marriage, Kochi: Man agreed to marry woman who gave birth in toilet.
പൊലീസ് തിങ്കളാഴ്ച (07.05.2024) യുവതിയുടേയും യുവാവിന്റേയും വിശദമായ മൊഴിയെടുത്തിരുന്നു. എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 കാരിയായ യുവതി, കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് പൊലീസിന് മൊഴി നല്‍കി. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.
മുന്‍പ് പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നോര്‍ത് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, Kochi-News, Local-News, Kochi News, Man, Agreed, Marry, Woman, Birth, Toilet, Police, Police Station, Family, Marriage, Kochi: Man agreed to marry woman who gave birth in toilet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.