യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി- ലന്‍ഡന്‍ വിമാനത്തിന് പുറപ്പെടാനായില്ല; പകരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ പ്രതിഷേധം
Aug 22, 2021, 18:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22.08.2021) യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ലന്‍ഡനിലേക്ക് പോകാനിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. പകരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഞായറാഴ്ച ഉച്ചക്ക് 1.20ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ വിമാനമാണ് തകരാറിലായത്.
പുറപ്പെടുന്നതിന് മുമ്പായി എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാരോട് ബഹളം വയ്ക്കരുതെന്നും തകരാര്‍ പരിഹരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞിദിവസമാണ് കൊച്ചിയില്‍ നിന്ന് ലന്‍ഡനിലേക്ക് എയര്‍ ഇന്‍ഡ്യ സര്‍വിസ് ആരംഭിച്ചത്. 10 മണിക്കൂര്‍ കൊണ്ടാണ് കൊച്ചിയില്‍ നിന്ന് ലന്‍ഡനിലേക്ക് വിമാനം നേരിട്ട് പറന്നെത്തുക.
ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3-18 ന് ഹീത്രുവില്‍ നിന്നെത്തിയ വിമാനത്തില്‍ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57 ന് 232 യാത്രക്കാരുമായി മടങ്ങി.
ഞായറാഴ്ച പുലര്‍ച്ച 3.00ന് ഹീത്രുവില്‍ നിന്ന് എത്തിയ വിമാനമാണ് ഉച്ചക്ക് മടങ്ങേണ്ടിയിരുന്നത്.
Keywords: Kochi-London flight not departed; Passengers in protest, Kochi, News, Flight, Passengers, Protesters, Nedumbassery Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

