HC Order | 'കാനയില്‍വീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാന്‍'; ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി

 



കൊച്ചി: (www.kvartha.com) നഗരത്തിലെ ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് കേരള ഹൈകോടതി. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നഗരത്തിലെ ഡ്രെയ്‌നേജിന്റെ വിടവിലേക്ക് വീണ് മൂന്നു വയസുകാരന്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. നഗരത്തില്‍ കുട്ടികള്‍ക്കുപോലും നടക്കാനാകാത്ത അവസ്ഥയെന്ന് ഹൈകോടതി നിരീക്ഷിച്ചു. 

പനമ്പള്ളി നഗറില്‍ കാനയില്‍വീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണെന്നും ബാരികേഡ് വച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
      
അപകടത്തിന്റെ വിശദാംശം തേടിയ കോടതി, ഉച്ചയ്ക്ക് വിഷയം പരിഗണിക്കുകയായിരുന്നു. മൂടിയിട്ടില്ലാത്ത ഓവ് ചാലുകളെക്കുറിച്ച് പഠിക്കുന്നതിന് ഹൈകോടതി ചുമതലപ്പെടുത്തിയ അമികസ് ക്യൂറിയാണ് കുട്ടി വീണ സംഭവം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
  
HC Order | 'കാനയില്‍വീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാന്‍'; ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി

            
നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തില്‍ കൊച്ചി കോര്‍പറേഷന് വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേല്‍നോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. കാനകള്‍ മൂടാതെ കിടക്കുന്നതിനെതിരെ നേരത്തേതന്നെ കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നതാണ്. കോടതിയില്‍ ഹാജരായിരുന്ന കൊച്ചി കോര്‍പറേഷന്‍ സെക്രടറി, കുട്ടി വീണ സംഭവത്തില്‍ ക്ഷമ ചോദിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് മെട്രോയില്‍ ഇറങ്ങി അമ്മയ്‌ക്കൊപ്പം നടന്നു പോകുമ്പോള്‍ കുട്ടി ഓവ് ചാലില്‍ വീണത്. അമ്മയുടെ ഇടപെടലിലാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. ഒഴുക്കുള്ള കാനയിലൂടെ ഒഴുകിപ്പോകാമായിരുന്നിടത്ത് കാലുകൊണ്ട് തടഞ്ഞുനിര്‍ത്തി ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News,Kerala,State,Top-Headlines,Travel,Transport,Child,Court,High Court of Kerala, Kochi: Kerala High Court on Child falls into drain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia