Found Dead | എറണാകുളത്ത് വയോധിക വീട്ടുമുറ്റത്ത് തീ പൊള്ളലേറ്റ് മരിച്ചനിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) എറണാകുളത്ത് വയോധികയായ വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 

തൊട്ടടുത്ത സ്വകാര്യ നഴ്‌സറി സ്‌കൂളില്‍ ആയ ആയിരുന്ന സരള രാവിലെ സ്‌കൂളില്‍ എത്താതിരുന്നതിനാല്‍ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Aster mims 04/11/2022
ഇവര്‍ക്ക് ഒന്‍പത് ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോടീസ് ഇവരുടെ വീട്ടില്‍ പതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ അസ്വസ്ഥ ആയിരുന്നെന്നും മക്കളുമായി അകന്ന് കഴിയുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

Found Dead | എറണാകുളത്ത് വയോധിക വീട്ടുമുറ്റത്ത് തീ പൊള്ളലേറ്റ് മരിച്ചനിലയില്‍


Keywords:  News, Kerala, Kerala-News, Found Dead, Housewife, Police, News-Malayalam, Kochi: Housewife found dead inside house. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia