Court Verdict | 'സ്വത്തിന് അവകാശം ഉന്നയിക്കാനാവില്ല'; മരുമകന്‍ ഭാര്യയുടെ വീട്ടില്‍ സ്ഥിര താമസമാക്കുന്നത് നാണക്കേടെന്ന് ഹൈകോടതി
Oct 5, 2023, 15:49 IST
ADVERTISEMENT
കൊച്ചി: (KVARTHA) ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന സുപ്രധാന വിധിയുമായി ഹൈകോടതി. വിവാഹത്തോടെ മരുമകന്‍ ആ വീട്ടില്‍ ദത്തുനില്‍ക്കുകയെന്നത് ലജ്ജാകരമാണെന്നും കോടതി വിലയിരുത്തി. കണ്ണൂര്‍ സ്വദേശി ഡേവിസ് റാഫേല്‍ നല്‍കിയ അപീലിലായിരുന്നെൈു ഹൈകോടതി വിധി.
ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തിനോ കെട്ടിടത്തിനോ മരുമകന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വിധിച്ചു. ആ കെട്ടിടം പണിയുന്നതിനായി മരുമകന്‍ പണം മുടക്കിയിട്ടുണ്ടെങ്കില്‍ പോലും യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യാപിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് കീഴ്‌കോടതി വിധിക്കെതിരെയായിരുന്നു ഡേവിസ് ഹൈകോടതിയെ സമീപിച്ചത്. ഡേവിഡ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യപിതാവ് ഹെന്‍ട്രി തോമസ് പയ്യന്നൂര്‍ സബ്‌കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തോടൊപ്പം താമസിച്ച് വരുന്നവീട്ടില്‍ മരുമകന് ഒരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെന്‍ട്രി തോമസ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹെന്ററിയുടെ ഏകമകളെ താനാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും താന്‍ അവിടെ ദത്തുനില്‍ക്കുകയാണെന്നും അതിനാല്‍ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഡേവിസിന്റെ വാദം. ഇത് വിചാരണ കോടതി തള്ളുകയും ഹെന്‍ട്രിയ്ക്ക് അനുകൂലമായി വിധി ഉത്തരവിടുകയുമായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡേവിഡ് ഹൈകോടതിയെ സമീപിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.