Arrested | 'കാര്‍ തടഞ്ഞുനിര്‍ത്തി, അസഭ്യം'; കൊച്ചിയില്‍ ഹൈകോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണമുണ്ടായതായി പരാതി; ഒരാള്‍ അറസ്റ്റില്‍

 




കൊച്ചി: (www.kvartha.com) കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണമുണ്ടായതായി പരാതി. ഞായറാഴ്ച രാത്രി വിമാനത്താവളത്തില്‍നിന്ന് മടങ്ങുമ്പോള്‍ ഗോശ്രീ പാലത്തില്‍ വച്ചാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് ആക്രമിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 

മുളവുകാട് പൊലീസ് പറയുന്നത്: ചീഫ് ജസ്റ്റിസ് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ വരുമ്പോഴാണ് പ്രതി കാര്‍ തടഞ്ഞു നിര്‍ത്തിയത്. ഇത് തമിഴ്‌നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

Arrested | 'കാര്‍ തടഞ്ഞുനിര്‍ത്തി, അസഭ്യം'; കൊച്ചിയില്‍ ഹൈകോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണമുണ്ടായതായി പരാതി; ഒരാള്‍ അറസ്റ്റില്‍



ടിജോ ഒരു കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാള്‍ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ടിജോക്കെതിരെ വേറെയും കേസ് നിലവിലുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം താന്‍ വാഹനം തടഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ടിജോ പറഞ്ഞു. തനിക്ക് ഹൈകോടതിയില്‍ കേസില്ലെന്നും എന്നാല്‍ വാഹനത്തിന് മുന്നില്‍ വട്ടം ചുറ്റിയിട്ടുണ്ടെന്നും കയര്‍ത്ത് സംസാരിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമാണ് ടിജോ പറയുന്നത്.

Keywords: News,Kerala,State,High Court of Kerala,Kerala,Justice,attack,Case,Arrest,Police, Complaint, Kochi: High Court Chief Justice attacked; One held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia