Bail | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ശിയാസ് കരീമിന് ഉപാധികളോടെ ഇടക്കാല ജാമ്യം
Oct 5, 2023, 16:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KAVRTHA) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍വെച്ച് പിടിയിലായ സിനിമാ, റിയാലിറ്റി ഷോ താരവും എറണാകളും ജില്ലകാരനുമായ ശിയാസ് കരീമിന് (34) ഇടക്കാല ജാമ്യം. ഹൈകോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വ്യായാമശാലയില്‍ പരിശീലകയായ ഹോസ്ദുര്‍ഗ് താലൂകിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ നടനെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. വിദേശത്തായിരുന്ന ശിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞ് വെയ്ക്കുകയായിരുന്നു.
ശിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസര്‍കോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. നടനെതിരെ നെതിരെ പൊലീസ് ലുക്ഔട് നോടീസ് ഉള്‍പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ശിയാസിനെതിരെ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.