Statement | 'ഓടുന്ന കാറില്‍ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് 45 മിനിറ്റോളം; കാറില്‍ നിര്‍ബന്ധിച്ച് കയറ്റിയതും ബാറില്‍ കൊണ്ടുപോയതും സുഹൃത്ത് ഡിംപിള്‍ ലാമ്പ, ബിയറില്‍ മയങ്ങാനുള്ള പൊടിയിട്ടു'; പുറത്തുപറയാതിരുന്നത് ഭയം കൊണ്ടാണെന്നും പരാതിക്കാരി

 


കൊച്ചി: (www.kvartha.com) തന്നെ ബാറില്‍ കൊണ്ടുപോയത് രാജസ്താന്‍ സ്വദേശിനിയായ സുഹൃത്ത് ഡിംപിള്‍ ലാമ്പയാണെന്ന് ഓടുന്ന വാഹനത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ കാസര്‍കോട് സ്വദേശിനിയായ 19കാരി മോഡലിന്റെ മൊഴി. 

ബാറില്‍വച്ച് കുടിക്കാന്‍ തന്ന ബിയറില്‍ എന്തോ പൊടി കലര്‍ത്തിയതായി സംശയിക്കുന്നതായും യുവതി പറയുന്നു. അവശയായ തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡിംപിള്‍ ലാമ്പയാണെന്നും എന്നാല്‍ ഡിംപിള്‍ കാറില്‍ കയാറാതെ ഒഴിഞ്ഞുമാറിയെന്നും പരാതിക്കാരി പറയുന്നു.

Statement | 'ഓടുന്ന കാറില്‍ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് 45 മിനിറ്റോളം; കാറില്‍ നിര്‍ബന്ധിച്ച് കയറ്റിയതും ബാറില്‍ കൊണ്ടുപോയതും സുഹൃത്ത് ഡിംപിള്‍ ലാമ്പ, ബിയറില്‍ മയങ്ങാനുള്ള പൊടിയിട്ടു'; പുറത്തുപറയാതിരുന്നത് ഭയം കൊണ്ടാണെന്നും പരാതിക്കാരി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറില്‍ വച്ച് 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും മോഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളായ മൂന്ന് യുവാക്കളും രാജസ്താന്‍ സ്വദേശിനിയുടെ സുഹൃത്തുക്കളാണ്. കാസര്‍കോട് സ്വദേശിനിയെ ഇവര്‍ ചതിയില്‍പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലുള്ള ബാറില്‍ രാജസ്താന്‍ സ്വദേശിയായ വനിത മോഡലിനൊപ്പമാണ് പരാതിക്കാരിയെത്തിയത്. 45 മിനിറ്റോളമാണ് ഓടുന്ന കാറില്‍ ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തിരിച്ച് ബാറിലെത്തിയ ശേഷമാണു പ്രതികളിലൊരാളായ ഡിംപിള്‍ ലാമ്പ വാഹനത്തില്‍ കയറുന്നത്.

പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലര്‍ചെ പരാതിക്കാരി ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു.

Keywords: Kochi Gang molest: Statement of survivor recorded, Kochi, News, Police, Statement, Molestation, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia